തൃശൂർ പൂരത്തിന്റെ ആവേശത്തിലാണ് കേരളം. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കം ആയിരിക്കുന്നത്. എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കും. ഇതിന് ശേഷം വർണ്ണവാദ്യമേളങ്ങളോടെ മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവുമ അരങ്ങേറും. എങ്ങും പൂരത്തിന്റെ ആവേശം നിറയുകയാണ്.
വാദ്യഘോഷം തീര്‍ക്കുന്ന മഠത്തില്‍വരവ് പഞ്ചവാദ്യം രാവിലെ പതിനൊന്നോടെ തുടങ്ങും. ഉച്ചയ്ക്ക് 12 മണിയോടെ പാറമേക്കാവിലമ്മ എഴുന്നള്ളും. രാവിലെ അഞ്ചിന് തുടങ്ങിയ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് തെക്കേ ഗോപുര നടയിലെത്തി ചെറുപൂരങ്ങളുടെ വരവിന് തുടക്കമിട്ടു. അല്പസമയത്തിനകം ചെമ്പൂക്കാവ് എത്തും. തുടര്‍ന്ന് കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ട് കാവ്, അയ്യന്തോള്‍, നൈതലക്കാവ് തുടങ്ങിയ പൂരങ്ങളും എത്തും.