Malapuram

എക്സൈസ്‌ ക്രൈംബ്രാഞ്ച്‌ നിലവിൽ വന്ന ശേഷം ആദ്യം രജിസ്റ്റർ ചെയ്ത കേസ്; പത്ത്‌ പ്രതികൾക്ക്‌ 15 വർഷം തടവും പിഴയും

സംസ്ഥാനത്ത്‌ എക്സൈസ്‌ ക്രൈംബ്രാഞ്ച്‌ നിലവിൽ വന്ന ശേഷം ആദ്യമായി രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചു. പത്ത്‌ പ്രതികൾക്ക്‌ 15 വർഷം തടവും രണ്ട്‌ ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. 2021 സെപ്റ്റംബർ 17ന്‌   നിലമ്പൂർ കൂറ്റമ്പാറയിൽ വെച്ച്‌ 182 കിലോ കഞ്ചാവ്‌, ഒരു കിലോ ഹാഷിഷ്‌ ഓയിൽ എന്നിവ പിടിച്ച കേസിലാണ്‌ മഞ്ചേരി സ്പെഷ്യൽ എൻഡിപിഎസ്‌‌ കോടതി ശിക്ഷ വിധിച്ചത്‌. സംഭവ സ്ഥലത്തു വെച്ച്‌ നാലുപേരെ അറസ്റ്റ്‌ ചെയ്തിരുന്നു. ഉത്തരമേഖലാ എക്സൈസ്‌  ക്രൈംബ്രാഞ്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ പതിനൊന്ന് പ്രതികളെ കണ്ടെത്തിയത്‌. ഇതിൽ പത്ത്‌ പ്രതികളുടെ വിചാരണയാണ്‌ പൂർത്തിയായി ശിക്ഷ വിധിച്ചത്‌. രണ്ടാം പ്രതിയുടെ വിചാരണ ഉടൻ ആരംഭിക്കും. ഇയാളെ ഈ അടുത്താണ് പിടികൂടിയത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ മയക്കുമരുന്ന് ആന്ധ്രയിൽ നിന്നാണ്‌ കടത്തിക്കൊണ്ടുവന്നത്‌ എന്ന് തെളിഞ്ഞിരുന്നു. ഈ കൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും നിയമത്തിന്‌ മുന്നിലെത്തിക്കാൻ ക്രൈംബ്രാഞ്ചിന്‌ കഴിഞ്ഞുവെന്ന് ഉദ്യോ​ഗസ്ഥർ പറ‍ഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *