തമിഴ്നാട്: മാമ്മല്ലപുരത്ത് ആരംഭിച്ച 44-ാമത് ചെസ് ഒളിമ്പ്യാഡ് ഇന്ന് സമാപിക്കും. പതിനൊന്നാം റൗണ്ട് മത്സരങ്ങളിൽ ഓപ്പൺ വിഭാഗത്തിലെയും വനിതാ വിഭാഗത്തിലെയും ഇന്ത്യൻ എ ടീമുകൾ ഒന്നാം സീഡായ അമേരിയ്ക്കയുമായി മത്സരിയ്ക്കും. വൈകിട്ട് നാലുമണിയ്ക്ക് ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഓപ്പൺ വിഭാഗത്തിൽ ബി ടീം ജർമനിയുമായും സി ടീം കസാഖിസ്ഥാനും ഏറ്റുമുട്ടും. കഴിഞ്ഞ മാസം ജൂലൈ 28 നാണ് ചെസ് ഒളിമ്പ്യാഡ് ആരംഭിച്ചത്.