KeralaNews

ഉത്രാളിക്കാവ് പൂരം; ഗംഭീരം ആൽത്തറമേളം, വർണം വിതറി വെടിക്കെട്ട്‌.

വടക്കാഞ്ചേരി : ഉത്രാളിക്കാവ്‌ പൂരം പങ്കാളികളായ വടക്കാഞ്ചേരി , കുമരനെല്ലൂർ, എങ്കക്കാട് ദേശങ്ങൾ  സംയുക്തമായൊരുക്കിയ ആൽത്തറമേളവും  കുമരനെല്ലൂർ ദേശത്തിന്റെ  സാമ്പിൾ വെടിക്കെട്ടും ഗംഭീരം. ദീപാലങ്കൃതമായ  ബഹുനില പന്തലുകളും  വിസ്മയക്കാഴ്‌ചയായി. ആയിരക്കണക്കിനാളുകളാണ്‌ ഇത്‌ ആസ്വദിക്കാൻ കാവിലെത്തിയത്‌. കല്ലൂർ ഉണ്ണികൃഷ്ണമാരാരുടെ നേതൃത്വത്തിൽ നൂറോളം കലാകാരന്മാർ അണിനിരന്ന പാണ്ടിമേളം  ആൽത്തറയെയും, ക്ഷേത്രാങ്കണത്തേയും ആനന്ദത്തിലാറാടിച്ചു. തടർന്നായിരുന്നു വെടിക്കെട്ട്. ആശങ്കൾക്കൊടുവിൽ കോടതി നൽകിയ അനുമതിയുടെ അടിസ്ഥാനത്തിൽ കർശന  നിയന്ത്രണത്തോടെയാണ്‌  വെടിക്കെട്ട്‌ നടന്നത്‌.മൂന്ന് തവണയായാണ് വെടിക്കെട്ട്‌  നടത്തുന്നത്. പൂരദിനമായ 28ന്‌  എങ്കക്കാട്  ദേശവും  ബുധനാഴ്ച പുലർച്ചെ വടക്കാഞ്ചേരി ദേശവുമാണ് വെടിക്കെട്ട് നടത്തുക. 27-ന് വൈകിട്ട്  മൂന്ന് ദേശത്തിന്റെയും ചമയ പ്രദർശനവും  നടക്കും. കുമരനെല്ലൂർ ദേശം  ഓട്ടുപാറ   കുന്നുംകുളം പാതയോരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലും വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്ര പരിസരത്തും എങ്കക്കാട് ദേവീക്ഷേത്ര  സന്നിധിയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലുമാണ് പ്രദർശനം  നടക്കുക. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *