മാഫിയ ഡോണുകൾക്കും ക്രിമിനലുകൾക്കും പിന്നാലെ, മടിയന്മാരായ ഉദ്യോഗസ്ഥർക്കും നടപടിയുമായി യോഗി സർക്കാർ. ഉത്തര്‍പ്രദേശ് ഡിജിപി മുകുള്‍ ഗോയലിനെ പദവിയില്‍ നിന്നും നീക്കി. ജോലിയില്‍ താല്‍പ്പര്യമില്ലെന്നും, ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും കാണിച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി. പ്രാധാന്യം കുറഞ്ഞ സിവില്‍ ഡിഫന്‍സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്കാണ് മുകുള്‍ ഗോയലിനെ മാറ്റിയത്.