ഉത്തരേന്ത്യയില്‍ അതിശൈത്യം കഴിഞ്ഞ 20 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്തിരിയ്ക്കുകയാണ്. ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളിലും താപനില സാധാരണ നിലയേക്കാൾ വളരെ താഴെയാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയുടെ വടക്കൻ മേഖലകളിൽ അതിശക്തമായ തണുപ്പ് ആണ് അനുഭവപ്പെടുന്നത്. അസ്ഥികളെ തണുപ്പിക്കുന്ന ശൈത്യകാല കാലാവസ്ഥയും ഒപ്പം കനത്ത മൂടല്‍മഞ്ഞും ഉത്തരേന്ത്യയില്‍ ജനജീവിതം ദുസഹമാക്കിയിരിയ്ക്കുകയാണ്. അടുത്ത രണ്ട് ദിവസങ്ങളിൽ ഇന്ത്യയുടെ വടക്ക്, വടക്ക് പടിഞ്ഞാറൻ മേഖലകളിൽ ഇടതൂർന്ന കടുത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിരിയിരിയ്ക്കുകയാണ്.