റിയാദ്: വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് വിദേശ ഉംറ തീർഥാടകർ സൗദി അറേബ്യയില്‍ നിന്ന് മടങ്ങണമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം. ഉംറ കർമങ്ങൾ വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പൂർത്തിയാക്കിയിരിക്കണം. അതിന് ശേഷം രാജ്യത്ത് താമസിക്കുന്ന ചട്ടലംഘനമാണെന്ന് മന്ത്രാലയം അറിയിച്ചു.
ഉംറ വിസയിൽ എത്തുന്നവർക്ക് രാജ്യത്ത് താമസിക്കാനുള്ള കാലാവധി 30 ദിവസങ്ങളിൽ നിന്ന് 90 ദിവസമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ കാലയളവിൽ മക്ക, മദീന എന്നിവ കൂടാതെ സൗദിയിലെ മറ്റെല്ലാ നഗരങ്ങൾക്കുമിടയിൽ സഞ്ചരിക്കാൻ തീർഥാടകന് സ്വാതന്ത്ര്യമുണ്ട്. തീർഥാടകന് സൗദി അറേബ്യയിലെ അന്താരാഷ്ട്രീയവും ആഭ്യന്തരവുമായ മുഴുവൻ വിമാനത്താവളങ്ങളിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങാനും അനുവാദമുണ്ട്.