India

ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് എതിരെ 5 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടി

ഇന്‍ഡോര്‍: ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടി.  ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്ക് എതിരെ തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ താരങ്ങള്‍ ആക്രമണ ശൈലിയാണ് പുറത്തെടുത്തത്. ശ്രേയസ് അയ്യരുടെയും ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ വമ്പന്‍ സ്‌കോര്‍ നേടിയത്. നാലാം ഓവറില്‍ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് മൂന്നാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ ആദ്യ മുതല്‍ തന്നെ സ്‌കോറിംഗിന് വേഗം കൂട്ടിയിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 200 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *