Sports

ഇന്ത്യ ഇന്ന് മൂന്നാം ടി20 മത്സരത്തിനായി ഗുവാഹത്തിയിൽ ഇറങ്ങും.

ഗുവാഹത്തി : ജയം തുടർന്ന് ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പര നേടാൻ ഇന്ത്യ ഇന്ന് ഗുവാഹത്തിയിൽ ഇറങ്ങും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഓസ്ട്രേലിയയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് മൂന്നാം ടി20ക്ക് ഇറങ്ങുന്നത്. ഇന്നും പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾ ഒന്നും വരുത്താതെ ഓസീസിനെ നേരിടാൻ തന്നെയാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കും. ഓസീസിന് നിർണായകമായ മത്സരത്തിൽ പ്ലേയിങ് ഇലവനിൽ മാറ്റം വരുത്തിയേക്കും. താരങ്ങൾവേണ്ടവിധം ഫോമിലേക്കെത്താതാണ് ഓസീസിന് വിനയാകുന്നത്. ബോളിങ് മേഖലയും പ്രതീക്ഷിയ്ക്കൊത്തവണം മികവ് പുലർത്താതും ഓസീസിനെ പിന്നോട്ടടിക്കുന്നു. ടിം ഡേവിഡ് പോലെയുള്ള ടി20 സെപ്ഷ്യലിസ്റ്റ് താരങ്ങളുടെ ഫോമില്ലായ്മ ഓസീസിന്റെ പ്രകടനത്തിന് വിലങ്ങുതടിയാകുന്നത്.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *