World News

ഇന്ത്യൻ സംഘം ഓടിച്ച കപ്പൽ ഇടിച്ച് യുഎസിലെ ബാൾട്ടിമോറിൽ പാലം തകർന്ന് നദിയിൽ വീണു

വാഷിങ്ടൺ ഡിസി : ഇന്ത്യൻ സംഘം ഓടിച്ച കപ്പൽ ഇടിച്ച് യുഎസിലെ ബാൾട്ടിമോറിൽ പാലം തകർന്ന് നദിയിൽ വീണു. 20 ഓളം പേർ അപകടത്തെ തുടർന്ന് പുഴയിലേക്ക് വീണതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നാലുവരിപാത അടങ്ങിയ ബാൾട്ടിമോർ തുറമുഖത്തിന് സമീപത്തെ പാലമാണ് അപകടത്തിൽ തകർന്നത്. പാലത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. നിയന്ത്രണം വിട്ട കപ്പലിൽ നിന്നും അപകട മുന്നറയിപ്പ് ലഭിച്ചതിന് ശേഷം സമയോചിത ഇടപെടൽ നടത്തിയതോടെ അപകടത്തെ തുടർന്ന് ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്ന വൻ ദുരന്തം ഒഴിവായി. ഡാലി എന്ന സിംഗപൂർ കമ്പനിയുടെ കപ്പലാണ് നിയന്ത്രണം വിട്ട് പാലം ഇടിച്ച് തകർത്തത്.

ശ്രീലങ്കയിലെ കൊളംബോയിൽ നിന്നും ബാൾട്ടിമോറിലേക്ക് പോയ കപ്പലാണ് അപകടത്തിൽ പെട്ടത്. 22 ഇന്ത്യൻ സംഘങ്ങളായിരുന്നു കപ്പിലിനുള്ളിൽ ഉണ്ടായിരുന്നത്. കപ്പിലിനുള്ളിൽ ഉണ്ടായിരുന്ന ആർക്കും പരിക്കില്ലയെന്ന് വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. കപ്പൽ ഇടിച്ച് പാലം തകരുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *