Tech

ഇന്ത്യയിൽ അവതരിക്കാൻ ഒരുങ്ങി Poco M6 Pro 5G;

ചൈനീസ് ടെക്‌നോളജി ഭീമനായ POCO തിങ്കളാഴ്ച പുതിയ Poco M6 Pro 5G സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.  Xiaomi യുടെ സബ് ബ്രാൻഡായ POCO, ഇന്ത്യയിൽ അവതരിപ്പക്കാൻ ഒരുങ്ങുന്ന സ്മാർട്ട് ഫോണിന്റെ സവിശേഷതകളും പ്രത്യേകതകളും അതിന്റെ രൂപകൽപ്പനയും വ്യക്തമാക്കുന്ന ഒരു ടീസർ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു.  ടീസർ അനുസരിച്ച്, ഏറ്റവും പുതിയ പോക്കോ സ്മാർട്ട്‌ഫോൺ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തോടെ സിയാൻ നിറത്തിൽ ആണ് ഇത് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. എന്നാൽ  Poco M6 Pro 5G ഹാൻഡ്‌സെറ്റിന്റെ കൃത്യമായ ലോഞ്ച് തീയതി Poco വെളിപ്പെടുത്തിയിട്ടില്ല. പോക്കോയുടെ ഇന്ത്യാ മേധാവി ഹിമാൻഷു ടണ്ടൻ ഒരു ട്വീറ്റിലൂടെയാണ് രാജ്യത്ത് Poco M6 Pro 5G യുടെ വരവ് പ്രഖ്യാപിച്ചത്.

ദീർഘചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ഡ്യുവൽ ടോൺ ഡിസൈനും ഉള്ള പോക്കോ എം6 പ്രോ 5ജി പോക്കോ എം4 പ്രോ 5ജിയുമായി കാഴ്ച്ചയിൽ സാമ്യമുള്ളതായി തോന്നുന്നു. എൽഇഡി ഫ്ലാഷിനൊപ്പം ഇരട്ട പിൻ ക്യാമറ യൂണിറ്റും സ്മാർട്ട് ഫോൺ വഹിക്കുന്നതായി കാണാം. ഇതിന് പിന്നിൽ പോക്കോ ബ്രാൻഡിംഗും ഈ ടീസർ പുറത്തു വിടുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നു.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *