Kerala

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി​ വ്യാ​പി​ക്കു​ന്നു. 

ആ​ല​പ്പു​ഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി​ വ്യാ​പി​ക്കു​ന്നു. ജില്ലയിലെ കൂടുതൽ മേഖലകളിലേക്ക് പക്ഷിപ്പനി വ്യാപിച്ചതോടെ അ​ധി​കൃ​ത​ർ ക​ള്ളി​ങ്, പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. പു​ന്ന​മ​ട​യി​ലും ത​ത്തം​പ​ള്ളി​യി​ലും കാ​ക്ക​ക​ൾ ച​ത്തു​വീ​ണത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പ​ക്ഷി​പ്പ​നി ബാ​ധി​ത​മേ​ഖ​യി​ലെ 6,069 പ​ക്ഷി​ക​ളെ ​​കൊ​ന്നു. ഇവയെ ശാസ്ത്രീയമായ രീതിയിൽ​ ക​ത്തി​ച്ച്​ ക​ള്ളി​ങ്​ പൂ​ർ​ത്തി​യാ​ക്കി. കോ​ഴി​ക​ളി​ൽ രോ​ഗ​ബാ​ധ സം​ശ​യി​ച്ച​ നാ​ലി​ട​ത്ത് ​നി​ന്ന്​ പു​തി​യ സാ​മ്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്കാ​യി ഭോ​പ്പാ​ലി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​ട്ട്യൂ​ട്ട്​ ഓ​ഫ്​ ഹൈ​സെ​ക്യൂ​രി​റ്റി ലാ​ബി​ലേ​ക്ക്​ അ​യ​ച്ചു. പ​രി​​ശോ​ധ​ന ഫ​ലം ലഭിക്കുന്നതിന് അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന്​ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. താ​റാ​വി​നും കോ​ഴി​ക​ൾ​ക്കും പി​ന്നാ​ലെ കാ​ക്ക​ൾ​ക്കും പ​രു​ന്തി​നും കൊ​ക്കി​നും പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​.

What's your reaction?

Related Posts

1 of 981

Leave A Reply

Your email address will not be published. Required fields are marked *