KeralaNews

ആധാരമെഴുത്തുകാർക്ക് 4000 രൂപ ഉത്സവഭത്ത

തിരുവനന്തപുരം: ആധാരമെഴുത്തുകാരുടെയും, പകർപ്പെഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി അംഗങ്ങൾക്ക് ഈ ഓണത്തിന് 4000 രൂപ ഉത്സവബത്തയായി അനുവദിക്കാൻ സർക്കാർ തീരുമാനം. കുറഞ്ഞത് രണ്ടു വർഷമെങ്കിലും അംശാദായം അടച്ചവർക്കാണ് ഉത്സവ ബത്ത ലഭിക്കുക. കഴിഞ്ഞ ഓണക്കാലത്ത് 3000 രൂപ വീതമാണ് നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 9,26,487 ആധാരങ്ങളിൽ നിന്നുമായി 1300 കോടി രൂപ അധിക വരുമാനം നേടിയിരുന്നു. സംസ്ഥാന റവന്യൂ വരുമാനത്തിലേയ്ക്ക് 4432 കോടി രൂപ രജിസ്‌ട്രേൻ വകുപ്പിന് നൽകാൻ കഴിഞ്ഞു റെക്കോർഡ് വരുമാനം സൃഷ്ടിക്കാൻ ആധാരമെഴുത്തുകാരുടെയും, പകർപ്പെഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടർമാരുടെയും പ്രയത്‌നം കൂടിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ്1000രൂപ കഴിഞ്ഞ വർഷത്തേക്കാൾ അധികം ഉത്സവ ബത്തയായി നൽകാൻ തീരുമാനിച്ചതിന് പിന്നില്ലെന്ന് സഹകരണം രജിസ്‌ട്രേഷൻ സാംസ്‌കാരികം മന്ത്രി വിഎൻ വാസവൻ പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *