SportsWorld

ആദ്യം ആഘോഷിക്കട്ടെ’; ഓസ്ട്രേലിയ ഫിഫാ ലോകകപ്പിന് യോഗ്യത നേടിയതിൽ ആവേശം അടക്കനാകാതെ ചാനൽ റിപ്പോർട്ടർ

മെൽബൺ : ഫിഫാ ലോകകപ്പ് 2022നായി ഓസ്ട്രേലിയ ഖത്തറിലേക്ക് അവസാനം ടിക്കറ്റെടുത്തതിന്റെ ആവേശത്തിലാണ് ഓസ്ട്രേലിയൻ ഫുട്ബോൾ ആരാധകർ. ദക്ഷിണാമേരിക്കൻ രാജ്യമായി പെറുവിനെ പെനാൽറ്റിയിൽ തകർത്താണ് കംഗാരുക്കൾ തങ്ങളുടെ ഖത്തർ ബെർത്ത് ഉറപ്പിക്കുന്നത്. ഇത് തുടർച്ചയായി അഞ്ചാം തവണയാണ് ഓസീസ് ടീം ഫിഫാ ലോകകപ്പിൽ യോഗ്യത സ്വന്തമാക്കുന്നത്. അവസാന നിമിഷത്തിലുള്ള ഓസ്ട്രേലിയൻ ടീമിന്റെ ഫൈനൽ പ്രവേശനം ആഘോഷമാക്കിയിരിക്കുകയാണ് ഓസീസ് ടീം ആരാധകർ. ആ ആഘോഷങ്ങൾക്കിടെയിൽ ഏറ്റവും വൈറലായിരിക്കുന്നത് ഒരു ചാനൽ റിപ്പോർട്ടറുടെ റിപ്പോർട്ടിങ്ങിനിടെയുള്ള ആവേശ പ്രകടനമാണ്. 

മെൽബൺ നഗരത്തിൽ ഓസീസ് ഫുട്ബോൾ ആരാധകർ ഒരുക്കിയ ഫാൻ പാർക്കിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് റിപ്പോർട്ടറുടെ ആഘോഷ പ്രകടനം. അത് ചാനൽ ലൈവിലൂടെ ലോകം കാണുകയും ചെയ്തു. പെനാൽറ്റിയിൽ ഓസ്ട്രേലിയ പെറുവിനെ തോൽപ്പിച്ച് ഖത്തർ ലോകകപ്പിന് യോഗ്യത നേടിയതോടെ ചാനൽ റിപ്പോർട്ടർക്ക് തന്റെ ആവേശം അടക്കാനായില്ല. മൈക്കും കൈയ്യിലേന്തി ആരാധകർക്കൊപ്പം ആഘോഷിക്കുകയായിരുന്നു. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *