തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജുവും മന്ത്രി സ്ഥാനം രാജി വെച്ചു . കെബി ഗണേശ്കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും പകരം മന്ത്രിമാരാകും എന്നാണ് റിപ്പോർട്ട്. എന്നാൽ ഇടതുമുന്നണി യോഗത്തിന് ശേഷമായിരിക്കും ഇതിൽ തീരുമാനം ഉണ്ടാവുക. ഗതാഗത വകുപ്പ് ഗണേശ്കുമാറിനും, തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനുമായിരിക്കും എന്നാണ് റിപ്പോർട്ട്. എന്നാൽ തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുക്കും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.