ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയിലേക്ക്. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയ കെജ്രിവാള്‍ ഹൈക്കോടതി വിധി തെറ്റായ അനുമാനങ്ങളെ തുടര്‍ന്നാണ് എന്നും ചൂണ്ടിക്കാട്ടി.
അരവിന്ദ് കെജ്രിവാളിന്റെ നിയമവിരുദ്ധ അറസ്റ്റിനെ തങ്ങള്‍ ചോദ്യം ചെയ്തിട്ടുണ്ട് എന്നും ഹൈക്കോടതി കണ്ടെത്തലുകള്‍ സുപ്രീംകോടതിയില്‍ വെല്ലുവിളിക്കും എന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ റിഷികേഷ് കുമാര്‍ പറഞ്ഞു. ‘റിമാന്‍ഡ് ഉത്തരവ് നിയമപരമാണെന്ന് ഹൈക്കോടതിയുടെ കണ്ടെത്തലില്‍ പറഞ്ഞിട്ടുണ്ട്, രണ്ടാമതായി, അറസ്റ്റ് ചെയ്യാന്‍ തങ്ങള്‍ക്ക് സാഹചര്യമുണ്ടെന്ന് അവര്‍ പറഞ്ഞു. ഇതാണ് ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍.