Kerala

റിമോട്ടിൽ പ്രവർത്തിക്കുന്ന ഗേറ്റിൽ തല കുടുങ്ങി ഒമ്പതുവയസ്സുകാരൻ മരിച്ചു.

താനൂർ : അയൽവാസിയുടെ വീട്ടുമുറ്റത്ത്‌ റിമോട്ടിൽ പ്രവർത്തിക്കുന്ന ഗേറ്റിൽ തല കുടുങ്ങി ഒമ്പതുവയസ്സുകാരൻ മരിച്ചു. വിവരമറിഞ്ഞ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു. പൊന്മുണ്ടം വൈലത്തൂർ ചിലവിൽ ചങ്ങണക്കാട്ടിൽ കുന്നശേരി അബ്ദുൽ ഗഫൂറിന്റെയും കുറുക്കോളിലെ പാറയിൽ സജ്‌ലയുടെയും മകൻ മുഹമ്മദ് സിനാനാണ് ഇന്നലെ മരിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മുത്തശ്ശി ചെങ്ങണങ്ങാട്ടിൽ കുന്നശ്ശേരി വീട്ടിൽ ആസിയ (51) കുഴഞ്ഞു വീഴുകയായിരുന്നു. വ്യാഴം വൈകിട്ട് പള്ളിയിലേക്ക് പോകുന്നതിനായി അയൽവീട്ടിലെ ഗേറ്റിലൂടെ കടന്നപ്പോഴാണ് ദുരന്തം. ഉടനെ തിരൂർ ജില്ലാ ആശുപത്രിയിലും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂർ എംഇടി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് സിനാൻ. സഹോദരി: അസ്മ ഹൈവ.ഖബറടക്കം വെള്ളിയാഴ്ച വൈലത്തൂർ ചിലവിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. 

What's your reaction?

Related Posts

1 of 981

Leave A Reply

Your email address will not be published. Required fields are marked *