താനൂർ : അയൽവാസിയുടെ വീട്ടുമുറ്റത്ത് റിമോട്ടിൽ പ്രവർത്തിക്കുന്ന ഗേറ്റിൽ തല കുടുങ്ങി ഒമ്പതുവയസ്സുകാരൻ മരിച്ചു. വിവരമറിഞ്ഞ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു. പൊന്മുണ്ടം വൈലത്തൂർ ചിലവിൽ ചങ്ങണക്കാട്ടിൽ കുന്നശേരി അബ്ദുൽ ഗഫൂറിന്റെയും കുറുക്കോളിലെ പാറയിൽ സജ്ലയുടെയും മകൻ മുഹമ്മദ് സിനാനാണ് ഇന്നലെ മരിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മുത്തശ്ശി ചെങ്ങണങ്ങാട്ടിൽ കുന്നശ്ശേരി വീട്ടിൽ ആസിയ (51) കുഴഞ്ഞു വീഴുകയായിരുന്നു. വ്യാഴം വൈകിട്ട് പള്ളിയിലേക്ക് പോകുന്നതിനായി അയൽവീട്ടിലെ ഗേറ്റിലൂടെ കടന്നപ്പോഴാണ് ദുരന്തം. ഉടനെ തിരൂർ ജില്ലാ ആശുപത്രിയിലും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂർ എംഇടി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് സിനാൻ. സഹോദരി: അസ്മ ഹൈവ.ഖബറടക്കം വെള്ളിയാഴ്ച വൈലത്തൂർ ചിലവിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
റിമോട്ടിൽ പ്രവർത്തിക്കുന്ന ഗേറ്റിൽ തല കുടുങ്ങി ഒമ്പതുവയസ്സുകാരൻ മരിച്ചു.
-
by Infynith - 109
- 0
Leave a Comment
Related Content
-
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
By Infynith 1 day ago -
തൃശൂർ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
By Infynith 1 day ago -
ആലുവ പൊലീസ് അന്വേഷിക്കുന്ന അവയവക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തു.
By Infynith 2 days ago -
പരാതി നൽകാനെത്തിയ ഭാര്യയെ എസ്പി ഓഫീസിലിട്ട് കുത്തിക്കൊന്ന് പോലീസുകാരൻ.
By Infynith 2 days ago -
വിഴിഞ്ഞം തുറമുഖത്ത് ഇന്ത്യൻ യാട്ട് അടുത്തു.
By Infynith 2 days ago -
നീറ്റ് യു.ജി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ.
By Infynith 2 days ago