NationalNews

 മിസോറാമില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം.

ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ടും മിസോറാം പീപ്പിള്‍സ് മൂവ്‌മെന്റും തമ്മിലാണ് പോരാട്ടം നടക്കുന്നത്.  40 നിയമസഭ മണ്ഡലങ്ങള്‍ ഉള്ള ചെറിയ വടക്ക് കിഴക്കന്‍ സംസ്ഥാനമാണ് മിസോറാം. 90 ശതമാനത്തിലധികം ഗോത്ര വിഭാഗങ്ങളുള്ള സംസ്ഥാനം കൂടിയാണ്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതീക്ഷിക്കുന്നുമുണ്ട്. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. 

മിസോറാം തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുക്കുമ്പോൾ നിലവിൽ ZPM നിർണായക ലീഡിലേക്ക് നീങ്ങുകയാണ് ,പാർട്ടി ഇപ്പോൾ 22 സീറ്റുകളിൽ ലീഡ് ചെയ്യുന്നു, ഭരണകക്ഷിയായ MNF 13 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് നാല് സീറ്റിലും ലീഡ് ചെയ്യുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *