KeralaNews

മഹാരാഷ്‌ട്രയിൽ വാ​ഗൺ പാളം തെറ്റി, ട്രെയ്നുകൾ വൈകുന്നു

നാ​ഗ്പുർ: ​ഗുഡ്സ് ട്രെയിനിന്റെ 20 ഫുൾ ലോഡഡ് വാ​ഗണുകൾ പാളം തെറ്റി മറിഞ്ഞ് ട്രെയിൻ ​ഗതാ​ഗതം താറുമാറായി. മഹാരാഷ്ട്രയിൽ മധ്യ റെയിൽ ഡിവിഷനിൽപ്പെട്ട മാല്ഖണ്ഡ്- തിമിത്തല സ്റ്റേഷനുകൾക്കിടയിൽ ഇന്നലെ അർധ രാത്രിയാണ് അപകടമുണ്ടായത്. കൽക്കരി നിറച്ച വാ​ഗണുകളാണ് അപകടത്തിൽപ്പെട്ടത്. ഭാരമേറിയ വാ​ഗണുകൾ പാളത്തിൽ നിന്നു മാറ്റാനുള്ള ശ്രമം തുടരുകയാണ്. ഈ വഴിയുള്ള ഹൃസ്വദൂര സർവീസുകളെല്ലാം റദ്ദാക്കി. ദീർഘ ദൂര യാത്രാ വണ്ടികൾ വഴിതിരിച്ചു വിട്ടെന്നും മധ്യ റെയിൽവേ അറിയിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *