National

പൗരത്വഭേദഗതി: ഇടക്കാല സ്റ്റേ ഇല്ല; ഹർജികൾ വീണ്ടും ഏപ്രിൽ ഒമ്പതിന് പരി​ഗണിക്കും

പൗരത്വഭേദ​ഗതിക്ക് സ്റ്റേ ഇല്ല. സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം അം​ഗീകരിച്ചില്ല. ഹർജികളിൽ കേന്ദ്രത്തിന് മറുപടി പറയാൻ മൂന്നാഴ്ച സമയം അനുവദിച്ചു , വീണ്ടും ഏപ്രിൽ ഒമ്പതിന് പരി​ഗണിക്കും. പ്രധാനപ്പെട്ട 237 ഹർജികളാണ് സുപ്രീംകോടതി പരി​ഗണിക്കുന്നത്. മുസ്ലിംലീ​ഗ്, ഡിവൈഎഫ്ഐ, കോൺ​ഗ്രസ് നേതാവ് ജയറാം രമേശ്, തൃണമൂൽ കോൺ​ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി, അസം കോൺ​ഗ്രസ് നേതാവ് ദേബബത്ര സൈകിയ, അസം അഭിഭാഷക സംഘടന, നിയമ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ എന്നിവരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *