കോൽക്കത്ത: അങ്ങനെ റിഹേഴ്സൽ തുടങ്ങി. പശ്ചിമ ബംഗാളിൽ സിപിഎം ബിജെപി സഖ്യം യാഥാർഥ്യമായി. തുടക്കം സഹകരണ സംഘം തെരഞ്ഞെടുപ്പിൽ. ഭാവിയിൽ വിശാല സഖ്യം. സിപിഎമ്മിന്റെയും ബിജെപിയുടെയും ഇരട്ടത്താപ്പാണ് പശ്ചിമ ബംഗാളിൽ മുഖംമൂടി അഴിച്ചിട്ടത്. നന്ദകുമാർ ബ്ലോക്കിലെ അഗ്രികൾച്ചർ ക്രഡിറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ഭരണ സമിതി തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ സമവായ് ബച്ചാവോ സമിതി എന്ന പേരിൽ സഖ്യമുണ്ടാക്കിയാണ് ഇരു കക്ഷികളും ഒരുമിച്ചു മത്സരിച്ചത്. ആകെയുള്ള 63 സീറ്റിലും ഇവർ വിജയിച്ചു.