പൂരനഗരിയില്‍ ആനയിടഞ്ഞു. എഴുന്നള്ളത്തിനായി കൊണ്ടുവന്ന മച്ചാട് ധര്മ്മന് എന്ന ആനയാണ് ഇടഞ്ഞത്.ശ്രീമൂല സ്ഥാനത്തിന് സമീപത്ത് വച്ചാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആനയുടെ പുറകെ മൊബൈല്‍ ക്യാമറകളുമായി ജനങ്ങളും ഓടിയതോടെ ആന കൂടുതല്‍ മുന്നോട്ട് പോയി.
അല്പ സമയം പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും പാപ്പാന്റെ സമയോചിതമായ ഇടപടലില്‍ ആനയെ ശാന്തമാക്കി.പൊലീസും സംഘാടകരും സ്ഥലത്തെത്തി ജനങ്ങളെ നിയന്ത്രിച്ചു.