Kerala

തിരുവനന്തപുരം പൊന്മുടിയില്‍ പുള്ളിപ്പുലി ഇറങ്ങി. 

തിരുവനന്തപുരം : തിരുവനന്തപുരം പൊന്മുടിയില്‍ പുള്ളിപ്പുലി ഇറങ്ങി. പൊന്മുടി പൊലീസ് സ്റ്റേഷനു മുന്നിലാണ് രാവിലെ പുലിയെ കണ്ടത്.  സ്‌റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരാണ് സ്റ്റേഷന് മുന്നിലെ റോഡിലൂടെ സമീപത്തെ പുല്‍മേടുകളിലേക്ക് പുലി കയറിപ്പോകുന്നതായി കണ്ടത്.അവധി ദിവസങ്ങളായതിനാൽ മേഖലയിൽ കൂടുതൽ സഞ്ചാരികൾ എത്തുന്നുണ്ട്. പ്രദേശത്ത് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ തിരച്ചില്‍ ആരംഭിച്ചു. വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.  

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *