സമൂഹ മാധ്യമങ്ങളിലൂടെയാണ് മന്ത്രി മാപ്പ് ചോദിച്ചത്. തൻറെ പരാമർശങ്ങൾ കൃഷ്ണഗിരി വനത്തില്‍ പരിശീലനം നേടിയവരെ ഉദ്ദേശിച്ചായിരുന്നെന്നും ഇവർക്ക് രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധമുണ്ടെന്നും മന്ത്രി ട്വീറ്റിൽ വ്യക്തമാക്കുന്നു. തമിഴ്നാട്ടുകാര്‍ ബംഗളൂരുവിലെത്തി സ്ഫോടനങ്ങള്‍ നടത്തുന്നതായും കേരളത്തിലെ ആളുകള്‍ കര്‍ണാടക പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. വിദ്വേഷ പരമാർശം വലിയ തോതിൽ വിമർശനം നേരിട്ടതോടെയാണ് മാപ്പ്. തൻറെ വാക്കുകൾ പലരെയും വേദനിപ്പിച്ചതായി മനസ്സിലാക്കുന്നെന്നും മാപ്പ് ചോദിക്കുന്നതായും ശോഭ കരന്ദലജെ സാമൂഹിക മാധ്യമമായ ട്വിറ്ററിൽ (എക്സ്) കുറിച്ചു.