Uncategorized

ഡൽഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾ മരിച്ചു.

ന്യൂഡൽഹി: ഡൽഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾ മരിച്ചു. ആറ് കുഞ്ഞുങ്ങളെ രക്ഷിച്ചു. ആറ് പേർ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഇതിൽ ഒരു കുഞ്ഞും ഉൾപ്പെടുന്നു. അർധരാത്രിയോടെയാണ് ഈസ്റ്റ് ഡൽഹിയിലെ ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലും തീപിടിത്തമുണ്ടായി. റസിഡൻഷ്യൽ ബിൽഡിങ്ങിലെ രണ്ട് നിലകളിലാണ് തീപിടിത്തമുണ്ടായത്. 16 അ​ഗ്നിശമന സംഘങ്ങൾ ചേർന്നാണ് തീയണച്ചത്. പുലർച്ചെയോടെയാണ് തീയണയ്ക്കാനായത്. തീപിടിത്തം ഉണ്ടായെന്ന വിവരം ‍ഞായറാഴ്ച പുലർച്ചെ 2.30ഓടെയാണ് ലഭിച്ചതെന്ന് അ​ഗ്നിരക്ഷാ സേന അറിയിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *