ജോര്‍ദാന്‍ തുറമുഖത്ത് വിഷവാതക ദുരന്തം; 13 മരണം, 250 പേര്‍ക്ക് പരിക്ക്
Web Desk BetaJune 28, 20220
അമ്മാന്‍: ജോര്‍ദാന്‍ അഖാഖ തുറമുഖത്ത് വിഷവാതക ദുരന്തം. വിഷ വാതക ചോര്‍ചയില്‍ 13 പേര്‍ മരിച്ചു. 250 പേര്‍ക്ക് പരിക്കേറ്റു. ഏകദേശം 300 പേരാണ് അപകടത്തില്‍ പെട്ടിരിക്കുന്നതെന്നാണ് വിവരം. അപകടസ്ഥലത്തിന്റെ ഏറ്റവുമടുത്ത ജനവാസപ്രദേശം 25 കിലോമീറ്റര്‍ അകലെയാണെന്ന് പൊലീസ് വ്യക്തമാക്കി.
‘199 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ കഴിയണം. ജനലുകളും വാതിലും അടച്ചുവെന്ന് ഉറപ്പുവരുത്തണം’- ആരോഗ്യപ്രവര്‍ത്തകന്‍ ജമാല്‍ ഒബൈദത് പറഞ്ഞു