തൊടുപുഴ: ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ അലർജി മൂർച്ഛിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മരണ കാരണം ഹൃദയാഘാതം എന്ന് മെഡിക്കൽ റിപ്പോർട്ട്. ഏപ്രിൽ ആറിന് ആണ് ചെമ്മീൻ കറി കഴിച്ച് നിഖിതയ്ക്ക് അലർജി ഉണ്ടായത്. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് വീട്ടിൽ ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകൾ നിഖിത ( 20) ആണ് ഞായറാഴ്ച രാത്രി മരിച്ചത്. ശരീരമാകെ ചൊറിഞ്ഞ് തടിച്ച നിഖിതയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നേറ്റ് ശ്വാസതടസ്സം ഉണ്ടായതിനാൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 11 മണിയോടെ നിഖിത മരിച്ചു. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഓപ്റ്റോമെസ്ട്രിസ്റ്റായിരുന്നു നിഖിത.