ഗുരുവായൂർ ക്ഷേത്രത്തിലെ ഥാർ 43 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു. മഹീന്ദ്ര കമ്പനി വഴിപാട് നൽകിയ ഥാർ കാർ ദേവസ്വം ഭരണസമിതി പുനർലേലം ചെയ്യുകയായിരുന്നു. . ദുബായിയിൽ ബിസിനസ് ചെയ്യുന്ന അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാറാണ് ഥാർ സ്വന്തമാക്കിയത്. 15 പേർ പങ്കെടുത്ത ലേലത്തിൽ വിഘ്നേഷിന് വേണ്ടി മാനേജർ അനൂപാണ് ലേലം വിളിച്ചത്.