NationalNews

കോണ്‍ഗ്രസിന്‍റെ ഇ.ഡി ഓഫീസ് മാര്‍ച്ചിനിടെ പൊലീസ് അഴിഞ്ഞാട്ടം; രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ കാലിന് പരിക്കേറ്റു; എം.പിമാർ പൊലീസ് കസ്റ്റഡിയിൽ

ന്യൂഡൽഹി : ഡൽഹി ഇ.ഡി ഓഫിസിലേയ്ക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ പൊലീസ് അതിക്രമം. എഐസിസി ഓഫിസിനു മുന്നിൽ നേതാക്കളെയും പ്രവർത്തകരെയും വളഞ്ഞിട്ട് മർദ്ദിച്ചു. എം. പിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധിയെ അഞ്ചാം ദിവസവും ചോദ്യം ചെയ്യുന്ന ഇഡി നടപടിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയാണ് കോൺഗ്രസ് പ്രതിഷേധം. അൻപത് മണിക്കൂറോളമെടുത്തിട്ടും ഇ.ഡിയുടെ ചോദ്യങ്ങൾ അവസാനിക്കാത്തത് എന്തുകൊണ്ടാണെന്നും കോൺ​ഗ്രസ് നേതാക്കൾ ചോദിച്ചു. കേരളത്തിൽ നിന്നുള്ള എംപിമാരും കോൺഗ്രസ് നേതാക്കളും പൊലീസ് കസ്റ്റഡിയിലാണ്. പൊലീസ് അക്രമത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ കാലിന് പരിക്കേറ്റു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *