crime

കഞ്ചാവ് ലഹരിയില്‍ അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ മകൻ പിടിയിൽ.

ചെന്നൈ: കഞ്ചാവ് ലഹരിയില്‍ അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ മകൻ പിടിയിൽ. കടലൂര്‍ ജില്ലയിലെ തിട്ടക്കുടിക്കടുത്ത തോലാര്‍ ഗ്രാമത്തിലെ സെവാഗാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് അമ്മ കസ്തൂരിയെ ഇയാൾ അടിച്ചുകൊന്ന് വീടിനകത്തു കുഴിച്ചിട്ടത്. കസ്തൂരിയെ വീട്ടില്‍ കാണാത്തതിനെ ത്തുതുടര്‍ന്ന് സമീപവാസികള്‍ സെവാഗിനെ ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഇയാള്‍ വ്യക്തമായി മറുപടി നല്‍കാതെ ഫോണ്‍ വെയ്ക്കുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ സമീപവാസികളും ബന്ധുക്കളും വീട്ടിലെത്തിയപ്പോള്‍ കസ്തൂരി കിടന്നിരുന്ന പായയില്‍ രക്തം പുരണ്ടതായി കണ്ടെതുകയും. തുടര്‍ന്ന് വീടിനുള്ളില്‍ പരിശോധിച്ചപ്പോൾ മുറിക്കുള്ളില്‍ കുഴി മണ്ണിട്ടുമൂടിയ നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *