NationalSports

ഓസ്ട്രേലിയ 3 വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഫൈനലില്‍ ഇടം പിടിച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം വളരെ പരുങ്ങലിലായിരുന്നു. ഇന്നിംഗ്സിന്‍റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചു. ക്യാപ്റ്റൻ ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ആദ്യം പുറത്തായത്. പിന്നീട് ബാറ്റിംഗ്  നിര ഒന്നിന് പിറകെ ഒന്നായി പവിലിയനിലേയ്ക്ക് മടങ്ങുന്ന കാഴ്ചയാണ് കാണുവാന്‍ കഴിഞ്ഞത്.  ഓസ്ട്രേലിയയ്ക്കെതിരെ വെറും 213 റൺസ് വി 49.4 ഓവറിൽ 212 റൺസെടുത്ത് എല്ലാവരും പുറത്താവുകയും ചെയ്തു. 

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയയെ സംബന്ധിടത്തോളം അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ലോകകപ്പ് സെമി ഫൈനല്‍ മത്സരമാണ്‌ എന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചയിരുന്നു ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. ലക്ഷ്യം പിന്തുടരുന്നതിനിടെ ഓസ്‌ട്രേലിയയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാൻമാർ മികച്ച തുടക്കമാണ് നൽകിയത്. ബൗളർമാർ ആഫ്രിക്കൻ ടീമിനായി ശക്തമായ തിരിച്ചുവരവ് നടത്തി, ഒന്നിനുപുറകെ ഒന്നായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.  മിച്ചൽ മാർഷ് അക്കൗണ്ട് തുറക്കാതെ മടങ്ങിയപ്പോൾ ഡേവിഡ് വാർണർ 29 റൺസെടുത്ത് പുറത്തായി.  എട്ട് ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 61 റൺസെന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. 20 ഓവർ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 124 റൺസാണ്   ഓസ്‌ട്രേലിയ നേടിയത്

 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *