ഇംഫാൽ : ഒരു ഇടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും ഉണ്ടായ വെടിവെപ്പിൽ പത്തിൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് തിങ്കളാഴ്ച ഉച്ചയോടെ തേങ്നൗപാൾ ജില്ലയിലാണ് വെടിവെയ്പ്പുണ്ടായിരിക്കുന്നതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ജില്ലിയിലെ ലെയ്തു ഗ്രാമത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റമുട്ടിയതായിട്ടാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. സുരക്ഷസേന സംഭവ സ്ഥലത്തെത്തിയപ്പോൾ 13 ഓളം മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. മരിച്ചവരിൽ മിക്കവരും ലെയ്തു ഗ്രാമത്തിൽ നിന്നും പുറത്ത് നിന്നുള്ളവരാണ്.