National

ഉത്സവങ്ങള്‍ അടുത്തെത്തിയതോടെ വിലക്കയറ്റവും വര്‍ദ്ധിക്കുന്നു.

രാജ്യത്തെ പ്രധാനപ്പെട്ട ഉത്സവങ്ങള്‍ അടുത്തെത്തിയതോടെ വിലക്കയറ്റവും വര്‍ദ്ധിക്കുകയാണ്. ഇന്ധന വില, പാചകവാതക വില തുടങ്ങിയവ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിലയിലാണ് നിലകൊള്ളുന്നത്. വിലക്കയറ്റം ഒരു സാധാരണക്കാരന്‍റെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുന്നുണ്ട്.നവരാത്രി കഴിഞ്ഞതോടെ രാജ്യത്തെ ചില നഗരങ്ങളിൽ സവാളയുടെ വില കിലോയ്ക്ക് 80 രൂപയായി കുതിച്ചുയര്‍ന്നു.  നവരാത്രിക്ക് മുമ്പ് വിവിധ നഗരങ്ങളിൽ  സവാള വില കിലോയ്ക്ക് 20 മുതൽ 40 രൂപ വരെയായിരുന്നു. സവാള സാധാരണക്കാരെ വലക്കാൻ തുടങ്ങിയതോടെ കേന്ദ്ര  സര്‍ക്കാര്‍ വിഷയത്തില്‍  ഇടപെട്ടു. വിലക്കയറ്റം തടയാൻ സർക്കാർ നടപടി ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ചിരിയ്ക്കുന്ന നടപടിയുടെ പരിണത ഫലമായി ഡൽഹി-എൻസിആർ ഉൾപ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ സവാള കിലോയ്ക്ക് 25 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *