KeralaNews

അഭിമന്യു വധക്കേസിന്‍റെ കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകള്‍ കാണാനില്ല

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകൾ കാണാനില്ലയെന്ന് റിപ്പോർട്ട്. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകൾ കാണാതായതെന്നത് ശ്രദ്ധേയം. എറണാകുളം പോലീസ് എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് കാണാതായിരിക്കുന്നത്. കുറ്റപത്രവും പോസ്റ്റുമോർട്ടം റിപ്പോർട്ട് അടക്കമുള്ള സുപ്രധാന രേഖകളാണ് കോടതിയിൽ നിന്ന് നഷ്ടമായിരിക്കുന്നത്.  കഴിഞ്ഞ ഡിസംബറിലാണ് ഇക്കാര്യം ജഡ്ജി ഹൈക്കോടതിയെ അറിയിച്ചത്.  ഇതിന്റെ അടിസ്ഥാനത്തിൽ രേഖകൾ കണ്ടെത്താൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *