60 വര്‍ഷത്തോളം ഒരു രൂപ മാത്രം വാങ്ങി രോഗികളെ ചികിത്സ ഡോക്ടർ അന്തരിച്ചു. ബംഗാളിന്റെ ഒരു രൂപ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന സുഷോവന്‍ ബന്ദോപാധ്യായ് (84) ആണ് അന്തരിച്ചത്. രണ്ട് വർഷമായി അദ്ദേഹം വൃക്കരോഗബാധിതനായിരുന്നു. ചികിത്സയിൽ ഇരിക്കെയാണ് മരണം. ബന്ദോപാധ്യായ് 60 വര്‍ഷത്തോളം ഒരു രൂപ മാത്രം വാങ്ങിയാണ് രോഗികളെ ചികിത്സിച്ചിരുന്നത്. ഡോക്‌ടറുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം അറിയിച്ചു.