KeralaNews

ഹര്‍ത്താല്‍ അക്രമം: സംസ്ഥാനത്ത് 157 കേസ്; 170 അറസ്റ്റ്

തിരുവനന്തപുരം : ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായി 170 പേര്‍ അറസ്റ്റിലായി. 368 പേരെ കരുതല്‍ തടങ്കലിലാക്കി.

ഹർത്താൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാനത്തുടനീളം കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക കല്ലേറുണ്ടായി. ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തെടുത്തു. അക്രമം തടയാൻ അടിയന്തര നടപടി എടുക്കാനും കോടതി നിർദേശിച്ചു.അക്രമണ സാധ്യത മുന്നിൽ കണ്ട് മലപ്പുറം ജില്ലയിൽ അൻപതോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് കരുതൽ തടങ്കലിലാക്കിയത് . കരുവാരക്കുണ്ട്, മഞ്ചേരി, പൊന്നാനി, മലപ്പുറം, കോട്ടക്കൽ, തിരൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി അൻപതോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നു. കണ്ണൂരിൽ 25 ഓളം പേരെ കസ്റ്റഡിൽ എടുത്തു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *