തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പൊലീസ്. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1013 പേര് അറസ്റ്റിലായി. 819 പേരെ കരുതല്‍ തടങ്കലിലാക്കി. (ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 24, 40, 151, തിരുവനന്തപുരം റൂറല്‍ – 23, 113, 22, കൊല്ലം സിറ്റി – 27, 169, 13, കൊല്ലം റൂറല്‍ – 12, 71, 63, പത്തനംതിട്ട – 15, 109, 2, ആലപ്പുഴ – 15, 19, 71, കോട്ടയം – 28, 215, 77, ഇടുക്കി – 4, 0, 3, എറണാകുളം സിറ്റി – 6, 4, 16, എറണാകുളം റൂറല്‍ – 17, 17, 22, തൃശൂര്‍ സിറ്റി -10, 2, 14, തൃശൂര്‍ റൂറല്‍ – 4, 0, 10, പാലക്കാട് – 6, 24, 36, മലപ്പുറം – 34, 123, 128, കോഴിക്കോട് സിറ്റി – 7, 0, 20, കോഴിക്കോട് റൂറല്‍ – 8, 8, 23, വയനാട് – 4, 26, 19, കണ്ണൂര്‍ സിറ്റി – 25, 25, 86, കണ്ണൂര്‍ റൂറല്‍ – 6, 10, 9, കാസര്‍ഗോഡ് – 6, 38, 34.