Kerala

സംസ്ഥാനത്ത്‌ ഒരു വർഷത്തിനകം 60,000 സ്ത്രീകൾക്ക് വിജ്ഞാനത്തൊഴിൽ ലക്ഷ്യവുമായി നോളജ് ഇക്കോണമി മിഷന്റെ തൊഴിലരങ്ങത്തേക്ക് പദ്ധതി

തിരുവനന്തപുരം
സംസ്ഥാനത്ത്‌ ഒരു വർഷത്തിനകം 60,000 സ്ത്രീകൾക്ക് വിജ്ഞാനത്തൊഴിൽ ലക്ഷ്യവുമായി നോളജ് ഇക്കോണമി മിഷന്റെ തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നു. 398 തദ്ദേശസ്ഥാപനത്തിലാണ് പദ്ധതി നടപ്പാക്കുക. നിലവിൽ 14 ജില്ലയിൽ 2,77,750 സ്ത്രീ തൊഴിലന്വേഷകരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 38,355 പേരുള്ള തൃശൂർ ജില്ലയിൽനിന്നാണ് കൂടുതൽ തൊഴിലന്വേഷകരുള്ളത്. അടുത്ത മാർച്ച് 31നു മുമ്പ് പദ്ധതിയുടെ രണ്ടാംഘട്ടം പൂർത്തിയാകും. ഒരു ലക്ഷം പേർക്ക് നൈപുണ്യ പരിശീലനം നൽകിയാണ്‌ 60,000 പേരെ തൊഴിലിലേക്കെത്തിക്കുക. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള 18നും 59നും ഇടയിലുള്ള  സ്ത്രീ തൊഴിലന്വേഷകരാണ് ഗുണഭോക്താക്കൾ. 

നോളജ്‌ മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്‌) വഴി  രജിസ്റ്റർ ചെയ്ത മുഴുവൻ പേർക്കും തൊഴിൽ തയ്യാറെടുപ്പിനുള്ള പിന്തുണ മിഷൻ നൽകും. തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ ആദ്യഘട്ടത്തിൽ രണ്ടുമാസത്തെ തീവ്രയജ്ഞ പരിപാടി വഴി 1189 പേർക്ക് ഓഫർ ലെറ്റർ കൈമാറിയിരുന്നു. സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് നിയമന ഉത്തരവ് നൽകിയത്. ഈ പദ്ധതിയുടെ രണ്ടാംഘട്ടത്തിനാണ് ഇപ്പോൾ തുടക്കം കുറിക്കുന്നത്. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *