World

സംഗീത ഉപകരണങ്ങൾ കത്തിച്ച്‌ താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ സംഗീത ഉപകരണങ്ങൾ കൂട്ടിയിട്ട് കത്തിച്ച് താലിബാന്‍. സം​ഗീതം “ധാര്‍മിക മൂല്യച്യുതിക്ക്’ കാരണമാകുമന്ന പേരിലാണ് ഈ അതിക്രമം. പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ ശനിയാഴ്ച ഗിറ്റാറും ഹാർമോണിയവും തബലയും അടക്കം ആയിരക്കണക്കിന്‌ ഉപകരണങ്ങൾക്കാണ്‌ തീയിട്ടത്‌. ഡ്രം, ആംപ്ലിഫയർ, സ്പീക്കർ തുടങ്ങിയവ നഗരത്തിലെ വിവാഹ വേദികളിൽനിന്ന്‌ പിടിച്ചെടുത്തു. താലിബാന്‍ വീണ്ടും അധികാരമേറ്റതോടെ  നിരവധി സംഗീതജ്ഞര്‍ അഫ്​ഗാന്‍ വിട്ടിരുന്നു.  കഴിഞ്ഞയാഴ്‌ച രാജ്യത്തുടനീളമുള്ള  ബ്യൂട്ടി സലൂണുകള്‍ താലിബാൻ അടച്ചുപൂട്ടിയിരുന്നു. 2021-ൽ അധികാരമേറ്റതുമുതൽ താലിബാൻ പൊതുസ്ഥലങ്ങളിൽ സംഗീതം വായിക്കുന്നത് ഉൾപ്പെടെ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.


What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *