KeralaNews

ഷാരോൺ കേസിൽ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സംശയം

തിരുവനന്തപുരം: ഷാരോൺ രാജ് കേസിൽ കസ്റ്റഡിയിലുള്ള ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സംശയം. പോലീസ് സ്റ്റേഷനിലെ ശുചി മുറിയിലെ അണുനാശിനി കഴിച്ചെന്ന് സംശയം. ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശുചിമുറിയിൽ പോയി വന്നതിന് ശേഷം ഛർദ്ദിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ഗ്രീഷ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.കേസിൽ കഴിഞ്ഞ ദിവസം ഗ്രീഷ്മ കുറ്റസമ്മതം നടത്തിയിരുന്നു. തിങ്കളാഴ്ച ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സംഘം തയ്യാറെടുക്കുകയായിരുന്നു.

തെളിവെടുപ്പ് അടക്കം ഇന്ന് പോലീസ് നിശ്ചയിച്ചിരുന്നതായാണ് സൂചന. വീട്ടുകാരെയും ബന്ധുക്കളെയും അടക്കം ചോദ്യം ചെയ്യാനും പോലീസിന് ഇന്ന് നിശ്ചയിച്ചിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *