Mumbai: 2008ലെ ഐപിഎല്‍ മാച്ചിനിടെ ശ്രീശാന്തിനെ അടിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഹർഭജൻ സിംഗ്… ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിലായിരുന്നു സംഭവം.
2008 നടന്ന ഐപിഎല്‍ ആദ്യ സീസണില്‍ നടന്ന ഈ സംഭവം ഏറെ ചര്‍ച്ചാവിഷയമായി മാറിയിരുന്നു. എന്നാല്‍, ആ സംഭവം തനിക്ക് വളരെ നാണക്കേടുണ്ടാക്കി എന്നാണ് ഇപ്പോള്‍ ഹര്ഭജന് സിംഗ് തുറന്ന് പറയുന്നത്. ഹര്ഭജന് തന്റെ തെറ്റ് സമ്മതിച്ച് ഇത്തരമൊരു പ്രവൃത്തി ചെയ്തതില്‍ ഖേദിക്കുന്നതായും വ്യക്തമാക്കി. ഗ്ലാൻസ് ലൈവ് ഫെസ്റ്റിലാണ് താരം ഏറ്റു പറച്ചില് നടത്തിയിരിയ്ക്കുന്നത്.
അന്നത്തെ സംഭവം തികച്ചും തെറ്റായിരുന്നു, കാരണം ഞാനായിരുന്നു. തെറ്റ് എന്റെ ഭാഗത്താണ്. ഈ പ്രവൃത്തി മൂലം എന്റെ സഹകളിക്കാരും ഞാനും നാണക്കേടിലായി. ശ്രീശാന്തിനെതിരായ തന്റെ പെരുമാറ്റം തികച്ചും ശരിയായിരുന്നില്ല. ഏതെങ്കിലും ഒരു തെറ്റ് തിരുത്തേണ്ടതുണ്ടെങ്കില്‍ അത് ശ്രീശാന്തിനെതിരായ സംഭവമാണ്. അതേക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം അങ്ങിനെ സംഭവിക്കരുതായിരുന്നെന്ന് തോന്നാറുണ്ട്, പരിപാടിയ്ക്കിടെ ഹര്ഭജന് പറഞ്ഞു.