Kerala

 ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററുകൾ പറത്തരുതെന്ന് പൊലീസ്. 

അതീവ സുരക്ഷ മേഖലയിൽ ഉൾപ്പെട്ട ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററുകൾ പറത്തരുതെന്ന് പൊലീസ്. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിൻറെ ഭാഗമാണ് പോലീസിൻറെ നിർദ്ദേശം. ഇവിടെ നിലവിൽ നിയന്ത്രണം ഉണ്ടായിരുന്നത് ഡ്രോണിന് മാത്രമാണ്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിന് മുകളിലൂടെ സ്വകാര്യ ഹെലികോപ്റ്റർ പലതവണ പറന്നത് വിവാദമായിരുന്നു,

സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പൊലീസ് ആസ്ഥാനത്തേക്ക് കൈമാറി.’നോ ഫ്ലയിങ് സോൺ’ പ്രഖ്യാപിക്കണമെന്ന ശുപാർശയാണ് നൽകിയത്. നിരോധിത മേഖലയും സുരക്ഷാ വീഴ്ചയും അടിസ്ഥാനമാക്കിയാണ് ശുപാർശ നൽകിയത്. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ തീരുമാനം ഉണ്ടായേക്കും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *