Kerala

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍  രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് ചോദ്യം ചെയ്യും.

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് രാഹുൽ അറിയിച്ചിട്ടുമുണ്ട്. രാവിലെ 10 മണിക്ക് മ്യൂസിയം പോലീസ് സ്റ്റേഷനിന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം രാഹുലിന് നോട്ടീസ് അയച്ചത്. കന്റോൺമെന്റ് അസി. കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ നടത്തുക എന്നാണ് സൂചന.  കേസില്‍ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷന്‍ രഞ്ജുവിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

സംഘടനാ തിരഞ്ഞെടുപ്പിന് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയ കേസില്‍ നാലു പേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ ഡിവൈസുകളില്‍ നിന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പിടികൂടിയെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസില്‍ ജാമ്യം ലഭിച്ചവര്‍ക്കെതിരെ അപ്പീലുമായി കോടതിയെ സമീപിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാണിച്ച് അപ്പീല്‍ നല്‍കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടിയിട്ടുണ്ട്. 

 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *