Kerala

വേനൽ ചൂട് തുടരുന്ന കേരളത്തിന് ആശ്വാസമായി മഴ മുന്നറിയിപ്പ്.  

തിരുവനന്തപുരം: വേനൽ ചൂട് തുടരുന്ന കേരളത്തിന് ആശ്വാസമായി മഴ മുന്നറിയിപ്പ്. അടുത്ത 5 ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഇന്ന് വേനൽ മഴയെത്തുക. നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും 11ന് ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 12, 13 തീയതികളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വേനൽ മഴയെത്തുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *