KeralaNews

വീട്‌ അറ്റകുറ്റപ്പണി ധനസഹായം ; 3 വർഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം.

തിരുവനന്തപുരം:പഴയവീടുകളുടെ അറ്റകുറ്റപ്പണിക്ക്‌ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം ലഭിച്ചവർക്ക്‌ മൂന്ന്‌ വർഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം. തദ്ദേശമന്ത്രി എം ബി രാജേഷിന്റെ നിർദേശാനുസരണമാണ്‌ നടപടി. നിലവിൽ പുതിയ വീടുകളുടെ നിർമാണം കഴിഞ്ഞ്‌ എട്ട്‌ വർഷത്തിനുശേഷമേ അറ്റകുറ്റപ്പണിക്കുള്ള ധനസഹായത്തിന്‌ അപേക്ഷിക്കാവൂ എന്ന്‌ നിയമമുണ്ട്‌. എന്നാൽ  പഴയ വീടുകളുടെ മേൽക്കൂര മാറ്റൽ, വാസയോഗ്യമാക്കൽ എന്നിവയ്‌ക്കുള്ള  ധനസഹായത്തിന്‌ ഒരിക്കൽ അർഹരായാൽ വീണ്ടും  ഇതേ ആവശ്യത്തിന്‌ എത്രവർഷത്തിനുശേഷം അപേക്ഷിക്കാനാകുമെന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല. ഇതിലാണ്‌ വ്യക്തത വരുത്തിയത്‌.

ഗ്രാമസഭ തീരുമാനപ്രകാരമോ അടിയന്തര സാഹചര്യമനുസരിച്ചോ നിലവിലെ മാർഗരേഖ പ്രകാരമുള്ള നിരക്കിൽതന്നെ മൂന്ന്‌ വർഷത്തിന്‌ ശേഷം വീണ്ടും ഇതേ ആവശ്യത്തിന്‌ ധനസഹായം നൽകാനുള്ള പ്രത്യേക അനുമതി തദ്ദേശഭരണസ്ഥാപനങ്ങൾക്കും നൽകി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *