KeralaNews

‘വിമര്‍ശിച്ചാല്‍ മന്ത്രിസ്ഥാനം റദ്ദാക്കും’: ഭീഷണിയുമായി ഗവര്‍ണര്‍.

തിരുവനന്തപുരം:ഗവര്‍ണർക്കെതിരെ വിമർശനം ഉന്നയിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന ഭീഷണിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ ഉപദേശിക്കാം, വിമർശനം വേണ്ട. വിമർശിച്ചാൽ പുറത്താക്കുമെന്നാണ്  ട്വിറ്ററിൽ ഗവർണർ  കുറിച്ചത്.മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും- ​ഗവർണർ ട്വീറ്റ് ചെയ്തു. ഗവര്‍ണറുടെ പ്രസ്താവന രാജ്ഭവന്‍ പിആര്‍ഒയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കേരള സർവകലാശാല സെനറ്റിലെ 15 സെനറ്റംഗങ്ങളെ  ഗവർണർ പിൻവലിച്ചിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *