Sports

വിനേഷിന്‌ വെങ്കലം

ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിനേഷ്‌ ഫോഗട്ടിന്‌ വെങ്കലം. 53 കിലോഗ്രാം ഫ്രീസ്‌റ്റൈലിലാണ്‌ നേട്ടം. ലോക ചാമ്പ്യൻഷിപ്പിൽ രണ്ട്‌ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ്‌. 2019ൽ കസാക്കിസ്ഥാനിൽ വെങ്കലം നേടിയിരുന്നു. ഇത്തവണ യോഗ്യതാ റൗണ്ടിലെ ആദ്യമത്സരത്തിൽ വിനേഷിന്‌ ഞെട്ടിക്കുന്ന തോൽവിയായിരുന്നു. മംഗോളിയയുടെ ഖുലൻ ബാത്‌ഖുയാനാണ്‌ തോൽപ്പിച്ചത്‌. ഏഷ്യൻ ഗെയിംസ്‌ വെള്ളി മെഡൽ ജേതാവായ ഖുലൻ പിന്നീട്‌ ഫൈനലിൽ എത്തിയതിനാൽ വെങ്കലമെഡലിനായുള്ള റെപ്പഷാഗേ റൗണ്ടിൽ കളിക്കാൻ  വിനേഷ്‌ അർഹത നേടി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *