KeralaNews

വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം 3 വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കാന്‍ ഉത്തരവായി: പ്രതിപക്ഷ നേതാവിന് മറുപടി.

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്  വകയിരുത്തിയിട്ടുള്ള തുക ഉപയോഗിച്ച് 2022-23 വര്‍ഷം  ജോലി ചെയ്തുവരുന്ന 1381 സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ  പ്രതിമാസം 10,000/രൂപ നിരക്കില്‍ വേതനം നല്‍കി പാര്‍ട്ട് ടൈം വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ടെന്ന്   പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ച സബ്‌മിഷന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി മറുപടി നല്‍കി. നിലവില്‍ ജോലി ചെയ്യുന്ന 1319 സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ ആഴ്ചയില്‍ 3 പ്രവൃത്തി ദിവസം സ്‌കൂളിലും മാസത്തില്‍ 1 ദിവസം ബി ആര്‍സിയിലും ഹാജരാകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

1.  5.10.  2016 ലെ ഉത്തരവ്   പ്രകാരം, വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരവും എസ്എസ്എയുടെ പദ്ധതിക്ക് അനുസൃതമായും 100 കുട്ടികളില്‍  കൂടുതലുളള യു.പി.സ്‌കൂളിലേയ്ക്കും 150 കുട്ടികളില്‍ കൂടുതലുളള എല്‍.പി സ്‌കൂളുകളിലേയ്ക്കും കല(സംഗീതം, ചിത്രകല), കായികം, പ്രവൃത്തിപരിചയം എന്നീ മൂന്നു വിഷയങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ (838×3=2514) കരാര്‍ അടിസ്ഥാനത്തില്‍ കണ്‍സോളിഡേറ്റഡ് ശമ്പളം 25200/- നല്‍കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും കെ.ഇ.ആര്‍-ലെ യോഗ്യത മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി നിയമിക്കുവാന്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറെ ചുമതലപ്പെടുത്തി ഉത്തരവായിരുന്നു.

2. 2018 ല്‍ അതുവരെ  നിലവില്‍ ഉണ്ടായിരുന്ന സര്‍വ്വ ശിക്ഷാ അഭിയാന്‍ (എസ്.എസ്.എ) രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.എ) എന്നീ പ്രോജക്ടുകള്‍ സംയോജിപ്പിച്ച് സമഗ്രശിക്ഷ കേരള എന്ന പുതിയ പ്രോജക്ട്  നിലവില്‍ വന്നു. ഈ പ്രോജക്ടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ വേതനം 7000/- രൂപയായി കുറച്ചു. 16.08.2018-ലെ ഉത്തരവു പ്രകാരം സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ കോണ്‍ട്രാക്റ്റ് വ്യവസ്ഥയില്‍ പ്രവര്‍ത്തിച്ചുവന്ന മുഴുവന്‍ കലാകായിക പ്രവര്‍ത്തി പരിചയ അദ്ധ്യാപകരെയും സമഗ്ര ശിക്ഷയില്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശാനുസരണം കരാര്‍ വ്യവസ്ഥയില്‍ 2018-19 വര്‍ഷത്തേയ്ക്ക് നിയമനം നല്‍കുന്നതിനും ഇവര്‍ക്ക് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം നിശ്ചയിച്ചിട്ടുളള പ്രതിമാസവേതനമായ 7000/- രൂപയ്ക്ക പുറമേ സര്‍ക്കാര്‍ അനുവദിക്കുന്ന 7000/-രൂപയും ചേര്‍ത്ത് പ്രതിമാസം 14000/- രുപ വേതനം നല്‍കി, പാര്‍ട്ട് ടൈം അദ്ധ്യാപകരായി നിയമിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഇതേ നിരക്കില്‍ 2019-20 വര്‍ഷവും നല്‍കുന്നതിന് 04.09.2019 നും  അനുമതി നല്‍കി. 2020-21 വര്‍ഷത്തേയ്ക്ക് പ്രതിമാസം 14000/-രൂപ നിരക്കില്‍ ശമ്പളം നല്‍കി നിയമിക്കുന്നതിന് 13.08.2020ലെ  ഉത്തരവ് പ്രകാരവും 2021-22 വര്‍ഷത്തേയ്ക്ക് 2685 അദ്ധ്യാപകരെ മുന്‍ വര്‍ഷത്തെ  പോലെ പ്രതിമാസം 14000/- രൂപ ശമ്പളത്തോടു കൂടി നിയമിക്കുന്നതിന്  01.10.2020ലെ ഉത്തരവ് പ്രകാരവും അനുമതി നല്‍കിയിരുന്നു.

3. 2021-22 സാമ്പത്തിക വര്‍ഷത്തെ AWP&B  പ്രകാരം Salary of Tecachers  എന്ന വലിയ  ശീര്‍ഷകത്തിലാണ് Total Financial Support for Salary of Teachers (Elementary, HM/Teachers) വകയിരുത്തിയിട്ടുളളത്. 2022-23 വര്‍ഷം ഈ  ശീര്‍ഷകത്തില്‍  വകയിരുത്തിയിട്ടുളള ആകെ തുക 17.15 കോടി രൂപ മാത്രമാണ്.

4. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്  വകയിരുത്തിയിട്ടുള്ള തുക ഉപയോഗിച്ച് 2022-23 വര്‍ഷം  ജോലി ചെയ്തുവരുന്ന 1381 സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ  പ്രതിമാസം 10,000/രൂപ നിരക്കില്‍ വേതനം നല്‍കി പാര്‍ട്ട് ടൈം വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു
. നിലവില്‍ ജോലി ചെയ്യുന്ന 1319 സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ ആഴ്ചയില്‍ 3 പ്രവൃത്തി ദിവസം സ്‌കൂളിലും, മാസത്തില്‍ 1 ദിവസം ബി.ആര്‍.സിയിലും ഹാജരാകുന്നുണ്ട്. അധ്യാപകരുടെ ശമ്പളം സംബന്ധിച്ച കേന്ദ്ര സമഗ്ര ശിക്ഷയുടെ സാമ്പത്തിക വ്യവസ്ഥകള്‍ ഇപ്രകാരമാണ്.

അദ്ധ്യാപരുടെ ശമ്പള ഇനത്തില്‍ ലഭ്യമാക്കുന്ന തുക അവരുടെ എണ്ണത്തിന് ആനുപാതികമായിട്ടായിരിക്കില്ല തരുന്നത്. പകരം ചുവടെ ചേര്‍
ത്തിരിക്കുന്ന രീതിയില്‍ മൊത്തം തുക (lump sum) ആയിരിക്കും തരുന്നത്:
2021-22:  2019-20/2020-21 -ലെ ചെലവി9െറ 100% കേന്ദ്രവിഹിതം.
2022-23: 2019-20/2020-21-ലെ ചെലവി9െറ 95% കേന്ദ്രവിഹിതം.
2023-24: 2019-20/2020-21-ലെ ചെലവി9െറ 90% കേന്ദ്രവിഹിതം
2024-25:  2019-20/2020-21-ലെ ചെലവി9െറ 85% കേന്ദ്രവിഹിതം
2025-26:  2019-20/2020-21-ലെ ചെലവി9െറ 75% കേന്ദ്രവിഹിതം

2021-22-ലെ അതേ ശതമാനം ഒഴിവുകള്‍നിലനിര്‍ത്തുന്ന സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയ്ക്ക് മേല്‍പ്പറഞ്ഞ രീതിയില്‍ ആയിരിക്കും ഗ്രാന്റ്‌ അനുവദിക്കുന്നത്. ഒഴിവുകളുടെ ശതമാനം കൂടുന്ന സാഹചര്യത്തില്‍ അനുവദിക്കുന്ന ഗ്രാന്റില്‍ ആനുപാതികമായ കുറവ് വരുത്തുന്നതാണ്.

ഈ വ്യവസ്ഥകള്‍ പ്രകാരം വരും വര്‍ഷങ്ങളിലും സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ ശമ്പളയിനത്തില്‍ 5 ശതമാനം വീതം കുറവു വരും. മേല്‍ പറഞ്ഞ സാഹചര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ ശമ്പളയിനത്തില്‍ അനുവദിക്കുന്ന തുക 5%, 2024-25ലും 10% 2025-26 ലും കുറയും. സമഗ്ര ശിക്ഷാ, കേരളം ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതി ആയതുകൊണ്ടും മറ്റ് ഫണ്ടുകള്‍ ലഭ്യമല്ലാത്തതുകൊണ്ടും കേന്ദ്രത്തില്‍ നിന്നും അനുവദിക്കുന്ന തുകയില്‍ കൂടുതല്‍ തുക ഒരു ഇനത്തിലും അനുവദിക്കാന്‍ നിര്‍വ്വാഹമില്ലാത്ത അവസ്ഥയാണെന്നും മന്ത്രി മറുപടി നല്‍കി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *