ബ്രിട്ടണിന്റെ പുതിയ പ്രധാനമന്ത്രി കൺസർവേറ്റീവ് പാർട്ടിയുടെ ലിസ് ട്രസിനെ തിരഞ്ഞെടുത്തു. കൺസർവേറ്റീവ് പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും മുൻ ധനകാര്യ മന്ത്രിയുമായിരുന്ന ഋഷി സുനകിനെ തോൽപ്പിച്ചാണ് ട്രസ് ബ്രിട്ടണിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുന്നതോടെ ബ്രട്ടണിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയാകും ട്രസ്.